അമേരിക്കയില്‍ സ്വവര്‍ഗ വിവാഹിതര്‍ക്കും ഇനിമുതല്‍ ആനുകൂല്യം
സ്വവര്‍ഗ വിവാഹിതര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിയമം അമേരിക്കന്‍ സുപ്രീം കോടതി റദ്ദാക്കി. അമേരിക്കയില്‍ സാധാരണ വിവാഹിതരായവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കും. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ഡോമാ നിയമമാണ് റദ്ദാക്കിയത്. ഡോമ നിയമം സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ വിവേചനം കാണിക്കുന്നതാണെന്ന് ജഡ്‌ജി അഭിപ്രായപ്പെട്ടു. അടുത്തിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ മിക്ക അമേരിക്കക്കാരും സ്വവര്‍ഗ വിവാഹത്തിന് അനുകൂലിക്കുന്നതായി വ്യക്തമായിരുന്നു.
അമേരിക്കയിലെ മുപ്പത് സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ വിവാഹം നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പുതിയ ഉത്തരവ് ബാധകമാവില്ല.
https://www.facebook.com/Malayalivartha