ഐസിസ് ഭര്‍ത്താക്കന്‍മാര്‍ മടുത്തു, ബ്രിട്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്ന പെണ്‍കുട്ടികള്‍ ഭീകരരെ പറ്റിച്ചു മുങ്ങിയതായി റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ നിന്ന് സിറിയയിലെ ഐസിസ് ഭീകരരെ കെട്ടാന്‍ പോയ മൂന്നു ടീനേജ് പെണ്‍കുട്ടികള്‍ സിറിയയില്‍ നിന്നും മുങ്ങി. ഭീകരരെ കെട്ടി വിപ്ലവകരമായ ഒരു ജീവിതം നയിക്കാമെന്ന് കരുതിയാണ് ഈ പെണ്‍കുട്ടികള്‍ സിറിയയിലേക്ക് കടന്നത്. മാസങ്ങള്‍ക്കു മുമ്പ് സ്‌കൂളില്‍ നിന്നു മുങ്ങിയ പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ നടന്നുകൊണ്ടിരിക്കവേ ഇവര്‍ സിറിയയില്‍ ജിഹാദി പ്രവര്‍ത്തനം നടത്തിന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.
ഭീകരരായ ഭര്‍ത്താക്കന്മാരുടെ തനിസ്വഭാവം അറിഞ്ഞ പെണ്‍കുട്ടികള്‍ ഇപ്പോള്‍ സിറിയയില്‍ നിന്നും കടന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സിറിയയില്‍ നിന്നു വിദഗ്ധമായി മുങ്ങിയ പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ വീണ്ടും ശക്തമായതായാണ് സിറിയയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.
ഐസിസ് ക്യാമ്പില്‍ നിന്നു രക്ഷപ്പെട്ട ടീനേജുകാരികള്‍ക്കായി ഭീകരരും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് മൊസൂളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് ലണ്ടനില്‍ നിന്നു ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെട്ട പെണ്‍കുട്ടികള്‍ തന്നെയാണ് ഭീകരരായ ഭര്‍ത്താക്കന്മാരുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടിരിക്കുന്നതെന്നാണ് അനുമാനിക്കുന്നത്. മൊസൂല്‍ ഐ എന്ന പേരിലുള്ള ഒരു ബ്ലോഗില്‍ നിന്നാണ് ഐസിസ് ഭീകരരെ വിവാഹം ചെയ്ത മൂന്നു വിദേശ പെണ്‍കുട്ടികളെ (ബ്രിട്ടീഷുകാര്‍) കാണാതായിരിക്കുന്നുവെന്ന വാര്‍ത്ത പുറംലോകമറിയുന്നത്. ഭീകരര്‍ ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുമുണ്ട്.
ലണ്ടനിലെ ബത്‌നല്‍ ഗ്രീന്‍ സ്‌കൂളില്‍ നിന്നു സിറിയന്‍ സിറ്റിയായ റാഖയിലേക്ക് കടന്ന അമീറ അബേസ്, ഷമീമ ബീഗം, ഖദീസ സുല്‍ത്താന എന്നീ പെണ്‍കുട്ടികള്‍ തന്നെയാണ് ഭീകരരായ ഭര്‍ത്താക്കന്മാരുടെ പിടിയില്‍ നിന്നും മുങ്ങിയവര്‍ തന്നെയെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. ലണ്ടനില്‍ നിന്നും ഫെബ്രുവരിയിലാണ് മൂവരും സിറിയയിലേക്ക് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്നത്. വീട്ടുകാരെ അറിയിക്കാതെ ഒളിച്ചോടിയ ഇവര്‍ രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അമീറ റാഖയിലെ ഒരു ടേക്ക് എവേയില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിന്റെ ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്തതോടെയാണ് പതിനാറുകാരികളായ പെണ്‍കുട്ടികള്‍ റാഖയിലുണ്ടെന്ന് വ്യക്തമായത്.
അടുത്തകാലം വരെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്വകാര്യമായി സൂക്ഷിച്ചിരുന്ന അമീറ റാഖയില്‍ എത്തിയ ശേഷമാണ് ട്വീറ്റുകള്‍ ചെയ്യാന്‍ തുടങ്ങിയത്. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ മുന്നിട്ടിറങ്ങിയെന്ന് ബന്ധുക്കളെ അറിയിക്കാന്‍ തന്നെയായിരുന്നു ഈ പ്രഖ്യാപനം. ഐസിസിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീ സംഘടനയില്‍ മൂവരും ചേര്‍ന്നുവെന്ന സംശയം ബലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha