യു.എ.ഇ. മഴഗവേഷണ പദ്ധതി: 325 നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു, ഫലപ്രഖ്യാപനം ജൂണ്‍ ഒന്നിന്
വരള്‍ച്ച തടയുന്നതിനും മഴ പുഷ്ടിപ്പെടുത്തുന്നതിനുമായി യു.എ.ഇ. ആവിഷ്‌കരിച്ച ഗവേഷണ പദ്ധതിയിലേക്ക് 34 രാജ്യങ്ങളില്‍നിന്നുള്ള 325 ഗവേഷകര്‍ അപേക്ഷ സമര്‍പ്പിച്ചു. ഇത്രയും ഗവേഷകര്‍ ചേര്‍ന്ന് 78 നിര്‍ദേശങ്ങളും മത്സരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മികച്ച അഞ്ചുനിര്‍ദേശങ്ങളുടെ പ്രഖ്യാപനം ജൂണ്‍ ഒന്നിന് നടക്കുമെന്ന് എന്‍.സി.എം.എസ്. ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ മന്തൂസ് അറിയിച്ചു.
325 ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് 78 നിര്‍ദേശങ്ങളുടെ സംക്ഷിപ്ത രൂപമാണ് സമര്‍പ്പിച്ചിട്ടുള്ളത്. ജൂണില്‍നടക്കുന്ന പ്രഖ്യാപനത്തോടെ തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങളുടെ പൂര്‍ണ രൂപം ആവശ്യപ്പെടും. അഞ്ച് പ്രബന്ധങ്ങള്‍ക്കായി മൊത്തം 50 ലക്ഷം ഡോളര്‍ സമ്മാനമായി നല്‍കും. തുടര്‍ ഗവേഷണ പരിപാടികള്‍ക്കായി മൂന്ന് വര്‍ഷത്തിനകം ഗഡുക്കളായാണ് തുക വിതരണം ചെയ്യുക.
അമേരിക്കയില്‍ നിന്ന് 20 നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് എട്ടും യു.എ.ഇ.യില്‍നിന്ന് 19 നിര്‍ദേശങ്ങളും മത്സരത്തിനായി ലഭിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അപേക്ഷകള്‍ കിട്ടിയത് പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് തെളിവാണെന്ന് ഡോ. മന്തൂസ് ചൂണ്ടിക്കാട്ടി. ക്യൂബയില്‍ നിന്നും സുഡാനില്‍ നിന്നുമൊക്കെ അപേക്ഷകള്‍ വന്നു.
മുന്‍കാലങ്ങളില്‍ തിരസ്‌കരിക്കപ്പെട്ട ഒരു മേഖലയില്‍ പുതിയ ഗവേഷണങ്ങളും നിക്ഷേപങ്ങളും നടത്താനുള്ള യു.എ.ഇ.യുടെ ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത പദ്ധതിക്ക് ഏറെ ഗുണം ചെയ്യുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 16നായിരുന്നു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഇവയുടെ പരിശോധനയ്ക്കായി മെയ് 17, 18 തിയതികളിലായി അബുദാബിയില്‍ വിദഗ്ധസമിതി യോഗം ചേരും. തിരഞ്ഞെടുക്കപ്പെട്ട നിര്‍ദേശങ്ങളുടെ പൂര്‍ണരൂപം സമര്‍പ്പിക്കേണ്ട അവസാന തിയതി സപ്തംബര്‍ 17ആണ്. ജനുവരിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികളെ ആദരിക്കും.
പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് മഴഗവേഷണ പദ്ധതി ആവിഷ്‌കരിക്കുന്നത്. വരള്‍ച്ച അനുഭവിക്കുന്ന രാജ്യങ്ങളില്‍ മഴ വര്‍ധിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് \'യു.എ.ഇ. റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ്\' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യു.എ.ഇ. അടക്കമുള്ള മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും കൊടുംവരള്‍ച്ച അനുഭവപ്പെടുന്ന മറ്റു ഭൂപ്രദേശങ്ങള്‍ക്കും പദ്ധതി മികച്ചരീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha