യുഎസില്‍ ട്രെയിന്‍ പാളം തെറ്റി നിരവധി പേര്‍ക്കു പരിക്ക്
യുഎസില്‍ ട്രെയിന്‍ പാളം തെറ്റി നിരവധി പേര്‍ക്കു പരിക്കേറ്റു. ഫിലാഡല്‍ഫിയയിലാണു സംഭവം. ട്രെയിനിന്റെ പത്തോളം ബോഗികളാണു പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു അപകടമുണ്ടായത്. നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പോലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയാണു യാത്രക്കാരെ പുറത്തെത്തിച്ചത്. രാത്രി സമയമായിരുന്നതിനാല്‍ വെളിച്ചക്കുറവു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വെളിച്ചം നല്‍കുന്നതിനായി ഹെലികോപ്ടറുകളുടെ സഹായം തേടേണ്ടിവന്നെന്നു ഫയര്‍ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാഷിംഗ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കു പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha