കിം ജോങ് ഉന്‍ പങ്കെടുത്ത ചടങ്ങില്‍ ഉറക്കം തൂങ്ങിയതിന് വടക്കന്‍ കൊറിയയിലെ പ്രതിരോധ മന്ത്രിയെ വെടിവെച്ച് കൊന്നു
വടക്കന്‍ കൊറിയന്‍ നേതാവായ കിം ജോങ് ഉന്‍ പങ്കെടുത്ത ചടങ്ങില്‍ ഉറക്കം തൂങ്ങിയതിന് വടക്കന്‍ കൊറിയയിലെ പ്രതിരോധ മന്ത്രി ഹ്യൂന്‍ യോങ് ചോളിനെ വധിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ കൊറിയയിലെ ചാര ഏജന്‍സിയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്.
ഉന്നിനോട് വിശ്വസ്തത പുലര്‍ത്തിയില്ലെന്ന് ആരോപിച്ച് നൂറ് കണക്കിന് ജനങ്ങളുടെ മുന്നില്‍ വച്ച് ഏപ്രില്‍ 30നാണ് ഹ്യൂനിനെ വിമാനവേധ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്ന് യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഒരു സൈനിക ചടങ്ങിനിടെയാണ് ഹ്യൂന്‍ യോങ് ഉറക്കം തൂങ്ങിയത്. ഈ സമയം കിം ജോങ് ഉന്‍ നല്‍കിയ നിര്‍ദ്ദേശം ഹ്യൂനിന് ശ്രദ്ധിക്കാനായില്ല. എന്നാല്‍ എന്ത് നിര്‍ദ്ദേശമാണ് ഹ്യൂന്‍ പാലിക്കാത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha