നേപ്പാളിലേയ്ക്ക് 28,000 ഡോളര്‍ കണ്ടെത്തിയ എട്ടുവയസുകാരന്‍
നീവ് സരഫ് എന്ന എട്ടുവയസുകാരന്‍ പയ്യന്‍ അമേരിക്കയില്‍ നിന്നും നേപ്പാളിലേയ്ക്ക് ഭൂകമ്പ ദുരിതാശ്വാസമായി കണ്ടെത്തിയത് 28,000 ഡോളര്‍. നേപ്പാളില്‍ ജനിച്ച് വളര്‍ന്നവരാണ് നീവിന്റെ മാതാപിതാക്കള്‍. ഭൂകമ്പത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്റെ കുടുക്കയില്‍ ഉള്ള പണം അവര്‍ക്ക് കൊടുക്കാം എന്ന് കൊച്ചു നീവ് പറഞ്ഞു. മാതാപിതാക്കള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇത് പയ്യെ നീവ് തന്റെ കൂട്ടുകാരുടെയും അവരുടെ മാതാപിതാക്കളുടെയും ഇടയിലേയ്ക്കു എത്തിച്ചു. അങ്ങനെ അവര്‍ ഒടുവില്‍ അമേരിക്കന്‍ നേപ്പാള്‍ മെഡിക്കല്‍ ഫൌണ്ടേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് നേപ്പാള്‍ ദുരന്ത ബാധിത പ്രദേശങ്ങളിലേയ്ക്ക് പണം നല്‍കാനുള്ള ഒരു വെബ് സൈറ്റ് നിര്‍മിച്ചു. അതിലൂടെ വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് കിട്ടിയതാണ് ഇത്രയും പണം. നീവിന്റെ കുടുക്കയില്‍ ഉണ്ടായിരുന്ന 384 ഡോളര്‍ ആയിരുന്നു ഈ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ആദ്യ സംഭാവന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha