എട്ടു ദിവസം മുമ്പ് ജീവനോടെ കുഴിച്ചു മൂടിയ നവജാത ശിശു ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു
ജീവിതത്തിനും മരണത്തിനും മേല്‍ ശാസ്ത്രം നിയന്ത്രണം കൈവരിച്ചു കഴിഞ്ഞുവെന്നു കരുതുന്നവരേറെയുണ്ട്. ഒരു മനുഷ്യന്‍ എത്ര വയസ്സു വരെ ജീവനോടിരിക്കണമെന്ന് നിര്‍ണ്ണയിക്കുന്നത് ഇന്നും ജീനുകളോ ക്രോമസോമുകളോ ഒന്നുമല്ല. ഒരു വ്യക്തിയുടെ ആയുസ്സിന്റെ കാര്യത്തില്‍ അവസാന വാക്ക് ഇന്നും പ്രകൃതിയെന്നോ ദൈവമെന്നോ ഒക്കെ പറയുന്ന ലോകനിയന്താതാവിനു തന്നെയാണ്.
അപ്രകാരം തീരുമാനിക്കപ്പെട്ട ആയുസ്സ് എത്തുന്നതു വരെ മരണം സംഭവിക്കുകയേ ഇല്ല. പ്രാതികൂല്യങ്ങള്‍ എന്തൊക്കെ നേരിടേണ്ടി വന്നാലും! ഇത് മാറ്റമില്ലാത്ത പ്രപഞ്ച സത്യമാണെന്നു തെളിയിക്കുകയാണ് ചൈനയിലെ ഗുആന്‍സ്‌കി സുവാങ് പ്രവിശ്യയില്‍ നിന്നുള്ള ഈ സംഭവം.
ലു ഫെങ്‌ലിയാന്‍ ചില പച്ചില മരുന്നുകള്‍ ശേഖരിക്കാനാണ് കാടും പടര്‍പ്പും നിറഞ്ഞ ആ സ്ഥലത്തെത്തിയത്. ഒരുഅമര്‍ത്തിയ തേങ്ങല്‍ ശബ്ദം കേള്‍ക്കുന്നതു പോലെ തോന്നി. ഒന്നു പകച്ചെങ്കിലും ചുറ്റും തിരിഞ്ഞു നോക്കിയപ്പോള്‍ മണ്ണിളകി കിടക്കുന്ന ഒരു കുഴിയില്‍ നിന്നാണ് ആ കരച്ചില്‍ ശബ്ദം കേള്‍ക്കുന്നത് എന്നു മനസിലായി. ലുഫെങ് ഓടി അടുത്തുള്ള ബുദ്ധമത ക്ഷേത്രത്തില്‍ ചെന്ന് അവിടത്തെ പുരോഹിതനോട് വിവരം പറഞ്ഞു.
സാവോ ഷിമിന്‍ എന്ന ആ പുരോഹിതന്‍ പോലീസിനെ വിളിച്ചു വരുത്തി. അവരെത്തി മണ്ണു മാന്തി നോക്കിയപ്പോള്‍ ഒരു കാര്‍ഡ് ബോര്‍ഡ് ബോക്‌സിനുള്ളില്‍ പുതപ്പു കൊണ്ട് മൂടിപ്പൊതിഞ്ഞ ഒരു പിഞ്ചു കുഞ്ഞിനെയാണ് കണ്ടത്. കഷ്ടിച്ച് ഒരു മാസം മാത്രം പ്രായം തോന്നുന്ന ആ കുഞ്ഞിനെ അവര്‍ ആശുപത്രിയിലെത്തിച്ചു. അവിടെ കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു.
വെറും 5 സെമീ മാത്രം ആഴമുള്ള കുഴിയായിരുന്നു അതെന്നതിനാലാണ് 8 ദിവസം മുമ്പ് കുഴിച്ചു മൂടിയതെങ്കിലും ആ കുഞ്ഞ് മരിക്കാതിരുന്നതെന്നാണ് പറയപ്പെടുന്നത്. മുച്ചുണ്ടുമായി ജനിച്ച ആ കുഞ്ഞിന്റെ മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha