ഇന്ത്യ-ചൈന സഹകരണം വര്‍ധിപ്പിക്കണമെന്നു മോഡി, ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണവും വിശ്വാസവും ഉണ്ടാകണമെന്നും എങ്കില്‍ മാത്രമേ വളരാന്‍ കഴിയുകയുള്ളൂ
ഇന്ത്യ- ചൈന പരസ്പര സഹകരണം വര്‍ധിപ്പിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചൈനീസ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മോഡി. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണവും വിശ്വാസവും ഉണ്ടാകണമെന്നും എങ്കില്‍ മാത്രമേ വളരാന്‍ കഴിയുകയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും നേരിടുന്ന വെല്ലുവിളികള്‍ സമാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 24 കരാറുകളിലാണ് ഇതുവരെ ഇരു രാജ്യങ്ങളും ഒപ്പിട്ടിരിക്കുന്നത്. ഇതിലൂടെ ചൈന ഇന്ത്യയില്‍ 10 ബില്ല്യണ്‍ കോടി ഡോളറിന്റെ നിക്ഷേപമാണു നടത്തുന്നത്.
ചെന്നൈയില്‍ ചൈന പുതിയ കോണ്‍സുലേറ്റ് ഓഫീസ് തുടങ്ങാനും ധാരണയായി. തെക്കു പടിഞ്ഞാറ് ചൈനയിലെ ചെങ്ദുവില്‍ ഇന്ത്യയും തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ചൈനയും കോണ്‍സുലേറ്റ് തുടങ്ങും. തൊഴില്‍ വിദ്യാഭ്യാസ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ മഹാത്മ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സ്ഥാപിക്കും. വ്യാപാര സഹകരണത്തിന് കൂടിയാലോചനാ സംവിധാനം രൂപീകരിക്കാനും കരാറായി.
ധാതുഖനനം, ബഹിരാകാശം, റെയില്‍വേ, വിനോദ സഞ്ചാരം, നീതി അയോഗ്, വാര്‍ത്താവിനിമയം, ഭൂകമ്പ ശാസ്ത്രം, സമുദ്രശാസ്ത്രം, ഭൗമ ശാസ്ത്രം എന്നീ മേഖലകളില്‍ പരസ്പര സഹകരണം. ഇന്ത്യയിലെ നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുമായി സഹകരിക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് പറഞ്ഞു. ഏഷ്യയുടെ വരും നൂറ്റാണ്ട് ഉദിച്ചുയരുന്നത് ഇരുരാജ്യങ്ങളെയും ആശ്രയിച്ചാണ്. ആശയവിനിമയത്തിലൂടെ പരസ്പര വിശ്വാസം ശക്തിപ്പെടുത്തണമെന്നും കെക്വിയാങ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha