ബ്‌ളൂസ് ഇതിഹാസം ബി.ബി. കിംഗ് അന്തരിച്ചു
ആഫ്രോ അമേരിക്കന്‍ ഗായകനും ഗിത്താറിസ്റ്റുമായ ബി. ബി. കിംഗ് (89)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാസ്‌വെഗാസിലെ വസതിയിലായിരുന്നു അന്ത്യം. ബ്‌ളൂസ്, റോക്ക് സംഗീതപ്രിയരെ ആറു പതിറ്റാണ്ടോളം സ്വാധീനിച്ച കിംഗ് പതിനഞ്ച് തവണ ഗ്രാമി അവാര്‍ഡ് നേടിയിട്ടുണ്ട്. \'സ്വീറ്റ് ബ്‌ളാക്ക് ഏഞ്ചല്‍\' ഹിറ്റ് മേക്കറായ അദ്ദേഹത്തിന്റെ \'വണ്‍ കൈന്‍ഡ് ഫേവര്‍\' എന്ന ആല്‍ബമാണ് 2009ല്‍ പതിനഞ്ചാമത്തെ ഗ്രാമി നേടിക്കൊടുത്തത്.
1940 ല്‍ അമേരിക്കയിലെ മിസിസിപ്പിയില്‍ ജനിച്ച കിംഗ് എക്കാലത്തെയും മികച്ച ഗിത്താറിസ്റ്റുകളില്‍ ഒരാളായാണ് പരിഗണിക്കപ്പെട്ടിരുന്നത്. ബ്ലൂസ് എന്ന ആഫ്രോഅമേരിക്കന്‍ സംഗീത ശൈലിയുടെ പ്രയോക്താവായിരുന്ന റിലി ബി. കിംഗ് എന്ന ബി.ബി. കിംഗിനെ \'ബ്‌ളൂസ് ഫൗണ്ടേഷന്‍ ഹാള്‍ ഒഫ് ഫെയിമി\'ലും \'റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഒഫ് ഫെയിമി\'ലും ഉള്‍പ്പെടുത്തി ആദരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha