ഭരണമാറ്റത്തിന് ഒരുവര്‍ഷം; ഈജിപ്‌ത്തില്‍ സംഘര്‍ഷം ശക്തമാകുന്നു
ഈജിപ്‌ത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവരും മുര്‍സി അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു. ഞായറാഴ്‌ച പ്രതിപക്ഷം മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് റാലി നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു സംഘര്‍ഷം. നിരവധിപ്പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുള്ളത്.
മുര്‍സി അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷികമാണ് ഞായറാഴ്‌ച. വടക്കന്‍ നഗരമായ അലക്‌സാഡ്രിയയില്‍ പ്രക്ഷോഭകര്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഓഫീസ് തീവെച്ചു നശിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ആളുകള്‍ തഹരീര്‍ ചത്വരത്തില്‍ പ്രക്ഷോഭം നടത്തുകയാണ്. ഇവരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈജിപ്‌ഷ്യന്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ മുര്‍സി 2010ലാണ് പ്രസിഡന്റായി ചുമതലയേറ്റത്. മൂന്നു പതിറ്റാണ്ട് നീണ്ട ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണകൂടത്തെ പ്രക്ഷോഭത്തിലൂടെ താഴെയിറക്കിയാണ് മുര്‍സി ഭരണത്തില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷകളോടെ മുര്‍സിയെ തെരെഞ്ഞെടുത്ത ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ഇസ്ലാമിക ഭരണവും,സാമ്പത്തിക അരക്ഷിതാവസ്ഥയുമാണ്. ഇതോടെയാണ് ഈജിപ്‌ഷ്യന്‍ ജനത വീണ്ടും തെരുവിലിറങ്ങിയത്.
https://www.facebook.com/Malayalivartha