കാബൂളിലെ വിമാനത്താവളത്തിനടുത്തുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിനു സമീപമുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. നാറ്റോ വാഹനവ്യൂഹത്തിനു സമീപമാണ് ആക്രമണമുണ്ടായത്. എന്നാല്‍, തങ്ങളുടെ വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നു നാറ്റോവൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
താലിബാനാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയിക്കുന്നതെന്നു അഫ്ഗാന്‍ പോലീസ് വക്താവ് അബ്ദുള്ള കീമി പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തിനിന്ന് 200 മീറ്റര്‍ അകലെ നാറ്റോ വാഹനവ്യൂഹത്തിനുനേര്‍ക്ക് സ്‌ഫോടകവസ്തു നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha