മംഗോളിയയ്ക്ക് മോദിയുടെ ഒരു ബില്യണ്‍ ഡോളറിന്റെ ധനസഹായവാഗ്ദാനം
മംഗോളിയയുടെ സാമ്പത്തിക സ്ഥിതിയും അടിസ്ഥാനസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാനായി ഇന്ത്യ ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ഇപ്പോള്‍ മംഗോളിയ സന്ദര്‍ശിക്കുന്ന മോദി അവിടത്തെ പ്രധാനമന്ത്രി ചിമിഡ് സെയ്ഖാന്‍ബിലെഗുമായി കൂടിക്കാഴ്ച നടത്തി.
പ്രതിരോധം, സൈബര്‍ സുരക്ഷ, കൃഷി, പാരമ്പര്യേതര ഊര്‍ജ്ജം, ആരോഗ്യം എന്നീ മേഖലകളില്‍ പതിനാല് ഉടമ്പടികളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
മംഗോളിയ സന്ദര്‍ശിക്കുന്നആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha