വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന പെരുമ്പാമ്പ് ചവണ വിഴുങ്ങിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ
പട്ടികളേയും പൂച്ചകളേയും കിളികളേയും ഓമനിച്ചു വളര്‍ത്തുന്നവരേറെയുണ്ട്. എന്നാല്‍ അഡ്‌ലെയ്ഡ്, ഓസ്‌ട്രേലിയയിലെ ആരോണ്‍ റൗസിന്റെ വളര്‍ത്തു മൃഗം എന്താണെന്നോ? വിന്‍സ്റ്റണ്‍ എന്നു പേരുള്ള ഒരു പെരുമ്പാമ്പാണ്.
താന്‍ ഓമനിച്ചു വളര്‍ത്തുന്ന പെരുമ്പാമ്പിന് ഭക്ഷണം നല്‍കുകയായിരുന്നു റൗസ്. വലിയ ഒരു ചവണ ഉപയോഗിച്ച് എലികളെ ആ പാമ്പിന്റെ വായിലേയ്ക്ക് വച്ചു കൊടുക്കുകയായിരുന്നു. പെട്ടെന്ന് വിന്‍സ്റ്റണ്‍ വായ കുറച്ചധികം തുറന്ന് റൗസിന്റെ കൈയ്യിലിരുന്ന എലിയോടൊപ്പം ചവണകൂടി അകത്താക്കി.
റൗസിന് ആകെ പരിഭ്രമമായി. വലിയ കൊടില്‍ വയറ്റില്‍ ചെന്നാല്‍ വിന്‍സ്റ്റണ്‍ന്റെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിച്ചാലോ? പിന്നെ പെട്ടെന്നു തന്നെ ഒരു മൃഗഡോക്ടറെ വിളിച്ചു അപ്പോയ്‌മെന്റ് ഉറപ്പിച്ചു. ചവണ വിഴുങ്ങിയ പെരുമ്പാമ്പിനെ ഉടനെ ഡോക്ടറുടെ അടുത്തെത്തിച്ചു.
പെട്ടെന്നു തന്നെ പെരുമ്പാമ്പിന്റെ എക്‌സ്‌റേയെടുത്തു ഒരു കേടും സംഭവിക്കാതെ ആ ചവണ അതിന്റെ ഉള്ളില്‍ കിടക്കുന്നത് കണ്ടെത്തി. പിന്നെ വൈകിക്കാതെ പാമ്പിനു ശസ്ത്രക്രിയ നടത്തി. ചവണ നീക്കം ചെയ്ത പാമ്പ് സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha