ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ മുതല്‍മുടക്ക്: തങ്ങളാരും അറിഞ്ഞില്ലെന്നു ചൈനീസ് കമ്പനികള്‍
മോദി പറഞ്ഞതെല്ലാം വെറും വാക്കോ. ചൈന സന്ദര്‍ശിച്ച നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യയിലേക്ക് 60,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ്. എന്നാല്‍, ഇക്കാര്യം ചൈനയിലെ സര്‍ക്കാര്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ സര്‍ക്കാരിന്റെ ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്തു.
റിപ്പോര്‍ട്ടു പ്രകാരം മോദി പ്രഖ്യാപിച്ച ഇന്ത്യയിലേക്ക് 60,000 കോടി രൂപയുടെ ചൈനീസ് നിക്ഷേപം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങും. മോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിന് ശേഷമാണ് ഗ്ലോബല്‍ ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ചൈനയുടെ ഭാഗത്തുനിന്ന് ഒരു നീക്കവും നടക്കുന്നില്ലെന്നുള്ള വിവരമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ചൈനീസ് കമ്പനികളുമായി 60,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി ധാരണയിലെത്തിയെന്ന അവകാശവാദം പൊള്ളയാണെന്നും ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നേരിട്ട് വിദേശ നിക്ഷേപം നടത്തുന്നതിനുള്ള ഒരു സൂചനയുമില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഗ്ലോബല്‍ ടൈംസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കാനായാല്‍ മാത്രമേ സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയോട് താല്‍പര്യം തോന്നുകയുള്ളുവെന്നാണ് ലേഖനം പറയുന്നത്. ആവശ്യത്തിന് വൈദ്യുതിയും ഗതാഗത സൗകര്യങ്ങളും ഇല്ലാത്ത ഇന്ത്യയില്‍ നിക്ഷേപം നടത്തുകയെന്നത് സ്വകാര്യ കമ്പനികളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. ഏതെങ്കിലും വിദേശരാജ്യം ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പോകുന്നുവെങ്കില്‍ അത് സര്‍ക്കാര്‍ നേരിട്ടുള്ള നിക്ഷേപത്തിന്റെ രൂപത്തിലായിരിക്കുമെന്നും സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള നിക്ഷേപത്തില്‍ സന്ദേഹം മാത്രമേയുള്ളുവെന്നും ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രി മോദിയും ഇന്ത്യഗവണ്‍മെന്റും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ കമ്പനികളോട് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് യാഥാര്‍ഥ്യമാക്കുന്നത് എങ്ങനെയെന്ന കാര്യത്തില്‍ വിശ്വാസ്യമായ ഒന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് പത്രത്തിന്റെ വിലയിരുത്തല്‍. മോദിയുടെ വിദേശ പര്യടനത്തിലൂടെ അധികാരനയതന്ത്രത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കുന്നുവെന്ന തോന്നില്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും നിക്ഷേപം കൊണ്ടുവരുന്നതില്‍ ഇത് പ്രയോജനം ചെയ്യുമെന്ന് ഉറപ്പില്ലെന്നും ഗ്ലോബല്‍ ടൈംസ് വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha