ഇ-വീസ: നിയമപരിധി മറികടക്കാനാവില്ലെന്നു ചൈന
ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇ- വീസ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ചൈന സ്വാഗതം ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം ചൈന വ്യക്തമാക്കിയില്ല.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താന്‍ മോദിയുടെ പ്രഖ്യാപനം സഹായിക്കുമെന്ന് ചൈനയുടെ വിദേശകാര്യവക്താവ് ഹോങ് ലി പറഞ്ഞു. എന്നാല്‍ ഇ-വീസയുടെ കാര്യത്തില്‍ നിയമത്തിന്റെ പരിധിയില്‍ നിന്നു മാത്രമേ ചൈനയ്ക്ക് പ്രവര്‍ത്തിക്കാനാവൂ.
ചൈനാ സന്ദര്‍ശനത്തിനിടെ ചൈനയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇ-വീസ നല്‍കുമെന്ന് കഴിഞ്ഞ 15നാണ് മോദി പ്രഖ്യാപിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും എതിര്‍പ്പു മറികടന്നായിരുന്നു ഇത്. അതേസമയം ടൂറിസം, വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇതിനെ അനുകൂലിച്ചു.
കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷത്തില്‍ താഴെ സഞ്ചാരികളാണ് ചൈനയില്‍ നിന്ന് ഇന്ത്യയില്‍ വന്നത്. അതേസമയം ആറു ലക്ഷം ഇന്ത്യക്കാര്‍ ചൈന സന്ദര്‍ശിച്ചു. 10 കോടി ചൈനക്കാരാണ് ലോകമെമ്പാടുമായി വിനോദസഞ്ചാരത്തിന് പോകുന്നത്. ഇതില്‍ നിന്ന് ഒരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ ഇ-വീസ ഉപകരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha