ലാദന്റെ രഹസ്യതാവളം: വിവരം കൊടുത്തത് മുതിര്‍ന്ന പാക്ക് സൈനിക ഓഫീസര്‍, പ്രമുഖ പാക്ക് പത്രപ്രവര്‍ത്തകന്‍ അമീര്‍ മിര്‍ ആണ് പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്
ബ്രിട്ടനിലേക്കു കുടിയേറിയ മുതിര്‍ന്ന പാക്ക് സൈനിക ഓഫിസറാണ് ഉസാമ ബിന്‍ ലാദന്റെ രഹസ്യത്താവളം സിഐഎയ്ക്ക് ഒറ്റിക്കൊടുത്തതെന്നു വെളിപ്പെടുത്തല്‍. പ്രമുഖ പാക്ക് പത്രപ്രവര്‍ത്തകന്‍ അമീര്‍ മിര്‍ ആണ് പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഉസാമവധവുമായി ബന്ധപ്പെട്ട യുഎസ് പത്രപ്രവര്‍ത്തകന്‍ സെയ്മര്‍ ഹെര്‍ഷിന്റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെയാണിത്.
പാക്ക് ചാരസംഘടനയിലെ റിട്ട. ഓഫിസറായ ബ്രിഗേഡിയര്‍ ഉസ്മാന്‍ ഖാലിദ് 250 ലക്ഷം ഡോളറിനാണ് (ഏകദേശം 159 കോടി രൂപ) ഉസാമയുടെ രഹസ്യത്താവളവിവരം സിഐഎയ്ക്കു കൈമാറിയത്.
പാക്കിസ്ഥാനിലെ ബിലാല്‍ മേഖലയിലെ അബോട്ടബാദില്‍ ഒരു വ്യാജ പോളിയോ കുത്തിവയ്പ് പ്രചാരണം നടത്തി ഉസാമയുടെ സ്ഥലം കണ്ടെത്താന്‍ ഡോ. ഷക്കീല്‍ അഫ്രീദിയെ ഉസ്മാന്‍ ഖാലിദാണു നിര്‍ബന്ധിച്ചതെന്നും അമീര്‍ മിര്‍ വെളിപ്പെടുത്തുന്നു. ഡോ. അഫ്രീദി പാക്ക് ജയിലിലാണിപ്പോള്‍.ബ്രിഗേഡിയര്‍ ഖാലിദ് 25 വര്‍ഷം പാക്ക് സൈന്യത്തിലുണ്ടായിരുന്നു.
1979ല്‍ ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയ ഇയാള്‍ പുതിയൊരു പേരില്‍ തനിക്കും കുടുംബത്തിനും യുഎസ് പൗരത്വവും നേടിയെടുത്തതായി പറയുന്നു. അര്‍ബുദബാധിതനായി 79ാം വയസ്സില്‍ കഴിഞ്ഞവര്‍ഷമാണ് മരിച്ചത്. എന്നാല്‍, പാക്ക് സര്‍ക്കാരിന്റെയോ ഏജന്‍സികളുടെയോ സഹായമില്ലാതെ സ്വന്തം നിലയിലാണ് ഉസാമയുടെ ഒളിത്താവളം കണ്ടെത്തി കൊല നടത്തിയതെന്നാണ് യുഎസ് നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha