ക്രൊയേഷ്യക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കി
ക്രൊയേഷ്യ ഇനിമുതല്‍ യൂറോപ്യന്‍ രാജ്യം. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുന്ന ഇരുപത്തെട്ടാമത്തെ രാജ്യമാണ് ക്രൊയേഷ്യ. ചരിത്ര പ്രധാനമായ സംഭവമാണിതെന്ന് അംഗത്വം ലഭിച്ചശേഷം ക്രൊയേഷ്യന്‍ പ്രസിഡന്റ് ഇവോ ജോസിപോവികിന്‍ അഭിപ്രായപ്പെട്ടു. മഹത്തരവും സന്തോഷപ്രദവുമായ ദിവസമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്യം നേടിയതിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ക്രൊയേഷ്യക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുന്നത്. പത്ത് വര്‍ഷത്തോളമായി അംഗത്വം ലഭിക്കാന്‍ ക്രൊയേഷ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ക്രൊയേഷ്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും ഇതിന് അനുകൂലമായിരുന്നു. 2007ല്‍ ബള്‍ഗേറിയയും, റൊമാനിയയുമായിരുന്നു അവസാനമായി യൂറോപ്യന്‍ യൂണിയനില്‍ എത്തിയത്.
https://www.facebook.com/Malayalivartha