പിതാവിനൊപ്പം നദിയില്‍ കുളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരനെ മുതല വിഴുങ്ങി; എല്ലാ മുതലകളേയും പിടിച്ചു വയറു പരിശോധിച്ചു മൃതദേഹം കണ്ടെത്താന്‍ പൊലീസ്
പിതാവിനൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ ഏഴു വയസുകാരനെ മുതല ജീവനോടെ വിഴുങ്ങി. മെക്‌സിക്കന്‍ സിറ്റിയായ ബാറാ സാന്റാ അനാ എസ്റ്റുറേയിലെ ഒരു നദിയില്‍ വച്ച് പിതാവിനൊപ്പം കുളിക്കവേ നദീതീരത്ത് കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെയാണ് മുതല വിഴുങ്ങിയത് കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ എല്ലാ മുതലകളേയും പിടിച്ച് വയറു പരിശോധിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.
പിതാവിനൊപ്പം കുളിക്കുന്നതിനിടെ നദീതീരത്ത് ബലൂണുമായി കുട്ടി കളിച്ചുകൊണ്ടിരിക്കവേയാണ് നദിയില്‍ നിന്ന് പൊങ്ങിവന്ന മുതല ആക്രമിക്കുന്നത്. കുട്ടിയുടെ കഴുത്തില്‍ പിടുത്തമിട്ട മുതല ഉടന്‍ തന്നെ കുട്ടിയെ ആഴത്തിലേക്ക് വലിച്ചുകൊണ്ടു പോയ ശേഷം വിഴുങ്ങുകയായിരുന്നു. അതേസമയം സംഭവം കണ്ട് ഞെട്ടിത്തരിച്ച പിതാവിന് മകനെ മുതല ജീവനോടെ വിഴുങ്ങുന്നത് നിസഹായനായി നോക്കി നില്‍ക്കാനേ പിതാവിനായുള്ളൂ.
സമീപത്ത് ഉണ്ടായിരുന്നവര്‍ ബാലന്റെ രക്ഷക്കായി ഓടിക്കൂടിയെങ്കിലും അപ്പോഴേയ്ക്കും മുതല കുട്ടിയുമായി മുങ്ങിയിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിനായി സിറ്റി അധികൃതര്‍ പട്ടാളത്തേയും സിവില്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനേയും മത്സ്യത്തൊഴിലാളികളെയുമെല്ലാം നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നദിയിലെ എല്ലാ മുതലകളേയും പിടിച്ച് വയറു പരിശോധിച്ച് മൃതദേഹം കണ്ടെത്താനായിരുന്നു ശ്രമം.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് എട്ടാം തവണയാണ് മനുഷ്യരുടെ നേര്‍ക്ക് മുതലയുടെ ആക്രമണം ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. അതേസമയം എല്ലാ മുതലകളേയും പിടിക്കാന്‍ പരിസ്ഥിതി മന്ത്രി നിര്‍ദേശിച്ചിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha