മുന്‍ ലോക സുന്ദരിക്ക് തെരുവില്‍ ദാരുണാന്ത്യം
എല്ലാം ക്ഷണപ്രഭാ ചഞ്ചലം. കവി പാടിയത് ശരിയാണെന്ന് കാലം വീണ്ടും തെളിയിക്കുന്നു. സൗന്ദര്യവും പ്രശസ്തിയുമൊന്നും ജീവിതത്തില്‍ തുണയ്ക്കില്ലെന്ന പാഠമാണ് ഡമാരിസ് റൂയിസ് എന്ന 68കാരിയുടെ മരണം ഓര്‍മിപ്പിക്കുന്നത്. 42 വര്‍ഷം മുമ്പ് 1973ല്‍ അവര്‍ സൗന്ദര്യ റാണിയായിരുന്നു. എന്നാല്‍, കഴിഞ്ഞ 15 വര്‍ഷമായി ജീവിച്ചത് തെരുവില്‍ ആരും നോക്കാനില്ലാതെയും. അലഞ്ഞുതിരിഞ്ഞു നടന്ന് കാരക്കസിലെ പാര്‍ക്കിനടുത്ത് അവര്‍ മരിച്ചുവീണു. മോര്‍ച്ചറിയില്‍പ്പോലും അവരെത്തേടി ബന്ധുക്കളാരുമെത്തിയില്ല.
26 വയസ്സില്‍ വെനിസ്വേലയിലെ സൗന്ദര്യ റാണിപ്പട്ടം നേടിയ ഡമാരിസിന് ജീവിതം ഒരിക്കലും സുന്ദരമായിരുന്നില്ല. നിയമബിരുദ ധാരിയെങ്കിലും അതിനുതക്ക ജോലി നേടാന്‍ അവര്‍ക്കായില്ല. കുറച്ചുകാലം രാജ്യത്തെ ഏറ്റവും പ്രശസ്തയായ മോഡലായിരുന്നുവെങ്കിലും ഒന്നും സമ്പാദിച്ചതുമില്ല. തന്റെ സുന്ദരകാലത്ത് ഒരു പങ്കാളിയെപ്പോലും കണ്ടെത്താനാകാതെ അവര്‍ തനിച്ചുജീവിച്ചു.
തനിച്ചായിരുന്നില്ല അവരുടെ ജീവിതം. സഹോദരനൊപ്പമാണ് ഡമാരിസ് കഴിഞ്ഞിരുന്നത്. എന്നാല്‍, സഹോദരിയില്‍നിന്നുള്ള വരുമാനം നിലച്ചതോടെ അയാളുടെ മട്ടുമാറി. പണ്ടുമുതല്‍ക്കെ ഡമാരിസിന്റെ പ്രശസ്തിയില്‍ അസൂയാലുവായിരുന്ന അയാള്‍ അവരെ പട്ടിണിക്കിടാനും മര്‍ദിക്കാനും തുടങ്ങി. സഹികെട്ട ഡമാരിസ് 2000ല്‍ വീടുവിട്ടോടി. അന്നുമുതല്‍ക്ക് തെരുവിലായി അവരുടെ ജീവിതം.
ഒരുകാലത്ത് തന്നെ ആരാധിച്ചിരുന്നവരോ തന്റെ പണം കൊണ്ട് ജീവിച്ചവരോ തന്നെ തിരിഞ്ഞുനോക്കാനില്ലാതായതോടെ കടുത്ത വിഷാദ രോഗത്തിന്റെ പിടിയിലായി ഡമാരിസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha