സോളമന്‍ ഐലന്‍ഡില്‍ വീണ്ടും ഭൂചലനം; സുനാമി ഭീഷണിയില്ല
തെക്കന്‍ ശാന്തസമുദ്ര ദ്വീപു സമൂഹങ്ങളായ സോളമന്‍ ഐലന്‍ഡില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ സുനാമി ഭീഷണിയില്ലെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രദേശിക സമയം രാവിലെ 8.45 നാണു ഭൂചലനമുണ്ടായത്. തലസ്ഥാനമായ കിരകിരയില്‍ നിന്നും 139 കിലോമീറ്റര്‍ അകലെ 37 കിലോമീറ്റര്‍ താഴ്ചയിലാണു ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച തലസ്ഥാനമായ ഹോണിയാരയില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2013ല്‍ സോളമന്‍ ദ്വീപ് സമൂഹത്തില്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷമുണ്ടായ ചെറുസുനാമിയില്‍ പത്തോളം പേര്‍ മരിച്ചിരുന്നു. ആയിരത്തോളം ആളുകള്‍ ഭവനരഹിതരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha