ഈജിപ്ത് പ്രസിഡന്റ് മുര്‍സി തന്നെ : ഉര്‍ദുഗാന്‍
ഈജിപ്ത് പ്രസിഡന്റായി താന്‍ ഇപ്പോഴും കണക്കാക്കുന്നത് മുഹമ്മദ് മുര്‍സിയെ തന്നെയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന അല്‍ സീസിയെ പ്രസിഡന്റായി അംഗീകരിക്കാനാവില്ല. ബോസ്‌നിയന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ഉര്‍ദുഗാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മുര്‍സിയെയും മറ്റ് ബ്രദര്‍ഹുഡ് നേതാക്കളെയും വധശിക്ഷക്ക് വിധിച്ച നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ അവലംബിക്കുന്ന മൗനത്തെ ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha