ഇറാഖില്‍ സ്‌ഫോടനങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു
ഇറാഖില്‍ വിവിധ സ്‌ഫോടനങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം ഉണ്ടായത്. മുഖ്‌ദാദിയ നഗരത്തിലെ പള്ളിയില്‍ തിങ്കളാഴ്‌ച വൈകിട്ടാണ് സ്‌ഫോടനമുണ്ടായത്. ഇതുകൂടാതെ നഗരത്തിലെ ഒരു ഹോട്ടലിനു നേരേയും ആക്രമണമുണ്ടായി. തലസ്ഥാനമായ ബാഗ്‌ദാദിന് വടക്കുകിഴക്ക് 80 കിലോമീറ്റര്‍ അകലെയാണ് മുഖ്‌ദാദിയ നഗരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഏപ്രില്‍ മുതലുളള മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇറാഖില്‍ സ്‌ഫോടനങ്ങളില്‍ 2500 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സ്‌ഫോടനവുമുണ്ടായിരിക്കുന്നത്. ഷിയ വിഭാഗങ്ങളെ ലക്ഷ്യം വെച്ച് നടക്കുന്ന ആക്രമണങ്ങള്‍ അടുത്തിടെ ഏറെ വര്‍ധിച്ചിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിലാപയാത്രക്കിടെ ബെല്‍റ്റ് ബോംബുമായി നുഴഞ്ഞു കയറിയ ചാവേറാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ പള്ളിയുടെ മേല്‍ക്കൂര നിലംപൊത്തി.
https://www.facebook.com/Malayalivartha