സ്‌നോഡന് അഭയം നല്‍കാന്‍ കഴിയില്ലെന്ന് ഇന്ത്യ
അമേരിക്ക ഇന്റര്‍നെറ്റിലൂടേയും, ഫോണിലൂടെയും രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്ന് ലോകത്തെ അറിയിച്ച സി.ഐ.എ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് ഇന്ത്യയില്‍ രാഷ്‌ട്രീയ അഭയം നല്‍കില്ല. അഭയം നല്‌കണമെന്നാവശ്യപ്പെട്ട് സ്‌നോഡന്‍ നല്‌കിയ അപേക്ഷ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളി. സ്‌നോഡന്‍ 19 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയോടും രാഷ്ട്രീയ അഭയം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ റഷ്യയിലുള്ള സ്‌നോഡന്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയിലാണ് രാഷ്ട്രീയ അഭയത്തിനുള്ള അപേക്ഷ നല്‍കിയത്.
അദ്ദേഹത്തിനുവേണ്ടി ബ്രിട്ടീഷ് പൗരത്വമുള്ള വിക്കിലീക്‌സ് അംഗം സാറാ ഹാരിസണാണ് റഷ്യന്‍ മന്ത്രാലയത്തിന് അപേക്ഷ നല്‌കിയത്. ദിവസങ്ങളായി മോസ്‌കോ വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് ടെര്‍മിനലില്‍ തങ്ങുന്ന സ്‌നോഡന്‍ ഞായറാഴ്‌ച രാത്രിയാണ് റഷ്യയോട് രാഷ്‌ട്രീയ അഭയം അഭ്യര്‍ഥിച്ചത്. വിമാനത്താവളത്തില്‍ ഇതിനുള്ള അപേക്ഷ അദ്ദേഹം കോണ്‍സുലര്‍ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. രാഷ്‌ട്രീയ അഭയാര്‍ഥികള്‍ക്കുള്ള തുറന്ന വീടല്ല ഇന്ത്യയെന്നാണ് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചത്.
ഓസ്‌ട്രിയ, ബൊളീവിയ, ബ്രസീല്‍, ചൈന, ക്യൂബ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്, നിക്കരാഗ്വ, നോര്‍വേ, പോളണ്ട്, റഷ്യ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, വെനിസ്വല, അയര്‍ലന്‍ഡ്, ഇക്വഡോര്‍ എന്നിവയാണ് സ്‌നോഡന്‍ രാഷ്ട്രീയ അഭയം തേടിയ മറ്റു രാജ്യങ്ങള്‍.
എന്നാല്‍ സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കരുതെന്ന് അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അമേരിക്ക തന്നെ വേട്ടയാടുകയാണെന്നു കാട്ടി സ്‌നോഡന്‍ ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയക്ക് കത്തയച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha