അഫ്‌ഗാനില്‍ സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു
അഫ്‌ഗാനില്‍ താലിബാന്‍ ആസൂത്രണം ചെയ്‌ത സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 9പേര്‍ കൊല്ലപ്പെട്ടു. നാറ്റോ സേനയ്‌ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന കമ്പനിയുടെ പരിസരത്ത് ട്രക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ കമ്പനിയില്‍ ജോലി ചെയ്‌തിരുന്നവരാണ് സ്‌ഫോടനത്തിനിരയായ ഇന്ത്യക്കാര്‍. സ്‌ഫോടനത്തിന് പിന്നാലെ തീവ്രവാദികള്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടത്തുകയും ചെയ്‌തു. യുഎന്‍ ഓഫീസിനും നാറ്റോ താവളങ്ങള്‍ക്കും സമീപമായിരുന്നു കമ്പനിയുടെ ഓഫീസ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് താലിബാന്‍ ഏറ്റെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് സയീദ് അക്‌ബറുദ്ദീന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha