ഈജിപ്‌ഷ്യന്‍ പ്രസിഡന്റിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി; ചീഫ് ജസ്റ്റിസിന് താല്‍കാലിക അധികാരം
അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഈജിപ്‌ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍ഷിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. ചീഫ് ജസ്‌റ്റീസിന് പ്രസിഡന്റിന്റെ അധികാരം കൈമാറിയിട്ടുണ്ട്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുംവരെ അദ്ദേഹത്തിനായിരിക്കും ഭരണത്തിന്റെ ചുമതല. പ്രസിഡന്റിനെ പുറത്താക്കിയതിനെ തുടര്‍ന്ന് തഹ്‌രീര്‍ ചത്വരത്തില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പിന്തുണച്ചും ചില പ്രകടനങ്ങള്‍ അരങ്ങേറി. അതിനിടെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതായും പതിനാലുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
രാജിവയ്‌ക്കാനുള്ള അന്ത്യശാസനം നിരസിച്ച പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പട്ടാളം വീട്ടുതടങ്കലിലാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ ഗാര്‍ഡ് എന്ന സേനയുടെ ആസ്ഥാന വളപ്പിലുള്ള പ്രസിഡന്റിന്റെ ഓഫീസിലായിരുന്നു പകല്‍ മുര്‍സി. വൈകുന്നേരം ഔദ്യോഗിക വസതിയിലേക്ക് അദ്ദേഹത്തെ വിട്ടില്ല. മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവായ മുര്‍സിയുടെ ഭരണത്തിനെതിരേ രാജ്യമെമ്പാടും പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് അധികാരം ഒഴിയാന്‍ സൈന്യം മുര്‍സിയോടാവശ്യപ്പെട്ടത്. മുസ്‌ലിം ബ്രദര്‍ഹുഡ് തലവന്‍ മുഹമ്മദ് ബദ്‌ലേ, ഉപനേതാവ് ഖൈറാത് എല്‍ ഷാതെര്‍ തുടങ്ങി 40 പേര്‍ക്കു വിദേശയാത്ര വിലക്കിയതായും സൈന്യം അറിയിച്ചിരുന്നു.
2011ലാണ് പ്രസിഡന്റ് ആയിരുന്ന ഹൂസ്‌നി മുബാറക്കിനെ ജനകീയ സമരത്തിലൂടെ പുറത്താക്കി മുര്‍സി അധികാരത്തിലെത്തിയത്. എന്നാല്‍ പ്രതീക്ഷകളോടെ മുര്‍സിയെ തെരെഞ്ഞെടുത്ത ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ഇസ്ലാമിക ഭരണവും,സാമ്പത്തിക അരക്ഷിതാവസ്ഥയുമായിരുന്നു. ഇതോടെ ഈജിപ്‌ഷ്യന്‍ ജനത വീണ്ടും തെരുവിലിറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha