95കാരന്റെ 25കാരി ഭാര്യ യുവാക്കളുമായി ചാറ്റിംഗെന്നു പരാതി
മൊബൈലും ഇന്റര്‍നെറ്റും വന്നതോടെ അവിഹിത ബന്ധങ്ങള്‍ സാധാരണമായി മറുന്നുവെന്ന് പൊതുവില്‍ പരാതിയുണ്ട്. അങ്ങനെ ഒരു പരാതിയാണ് ഈ സംഭവത്തിനാധാരം. ഭാര്യ തന്നെ കബളിപ്പിച്ചുവെന്നും വഞ്ചിച്ചുവെന്നും ആരോപിച്ചാണ് 95 കാരനായ ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. 25 കാരിയായ തന്റെ ഭാര്യ 500 ല്‍ അധികം പുരുഷന്മാരുമായി അവിഹിതമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. ബ്ലാക്ക്‌ബെറി മെസഞ്ചറിലൂടെ ചാറ്റു ചെയ്തതിന് റാസ് അല്‍ ഖൈമ സ്വദേശി തന്റെ പാക്കിസ്ഥാനി സ്വദേശിയായ ഭാര്യയ്ക്ക് എതിരെ കേസ് കൊടുത്തു.
ഭാര്യയ്ക്ക് തന്നോടുള്ള സമീപനത്തില്‍ വ്യത്യാസം വന്നതു മുതല്‍ അവരെ നിരീക്ഷിക്കുകയായിരുന്നു. ഭാര്യയുടെ മൊബൈല്‍ പരിശോധിക്കാന്‍ മൂത്ത മകനെ ചുമതലപ്പെടുത്തി.
ഇതിലൂടെയാണ് തനിക്ക് അവിഹിത ചാറ്റിംഗിനെ കുറിച്ച് അറിയാന്‍ സാധിച്ചതെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. എന്നാല്‍, താന്‍ അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്ന് കുറ്റം നിഷേധിച്ച ഭാര്യ കോടതിയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha