ശസ്ത്രക്രിയയിലൂടെ മൂന്നുവര്‍ഷം മുമ്പ് മരിച്ച യുവാവിന്റെ മുഖം മറ്റൊരാളുടെ മുഖത്ത് മാറ്റിവച്ചു
ലോകത്തിലെ ആദ്യത്തെ മുഖംമാറ്റ ശസ്ത്രക്രിയയുടെ കഥപറയുകയാണ് ഇവിടെ. മൂന്ന് വര്‍ഷം മുമ്പ് മരിച്ച് പോയ യുവാവിന്റെ മുഖം വിജയകരമായി മറ്റൊരാളില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത്. ചരിത്രത്തിനെ മാറ്റി മറിച്ച ശസ്ത്രക്രിയയുടെ ബാക്കി കാണാനെത്തിയ യുവതി അത്ഭുതം കൂറി നിന്നു. റബേക്കയുടെ മരിച്ച് പോയ സഹോദരന്റെ മുഖമാണ് നോറിസിന്റെ മുഖം.
ജോഷ്വയുടെ മുഖം മറ്റൊരാള്‍ക്ക് ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അതിന് അനുമതിയും തികഞ്ഞ പിന്തുണയുമേകുകയായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെടിയേറ്റ് മുഖം നഷ്ടപ്പെട്ട അവസ്ഥയില്‍ ജീവിതം തള്ളിനീക്കുകയായിരുന്ന നോറിനെ സംബന്ധിച്ച് ആ തീരുമാനം ഒരു പുനര്‍ജന്മമായിരുന്നു. ഈ ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. തന്റെ ജീവിതം രക്ഷിച്ച അവെര്‍സാനൊ കുടുംബത്തോട് നന്ദി പറയാന്‍ കൂടിയായിരുന്നു ഈ സംഗമത്തെ നോറിസ് ഉപയോഗിച്ചത്.
ഓര്‍മവച്ച നാള്‍ മുതല്‍ കാണുന്ന തന്റെ സഹോദരന്റെ മുഖം മറ്റൊരാളുടെ മുഖത്ത് കണ്ട് അവളുടെ മുഖത്തുണ്ടായ വികാരം നിര്‍വചനാതീതമായിരുന്നു. തൊട്ടു നോക്കിയിട്ടും തലോടിയിട്ടും കണ്‍നിറയെ ആ മുഖത്ത് നോക്കി ഹൃദയം നിറഞ്ഞ ചിരിചിരിച്ചിട്ടും അവള്‍ക്ക് മതിയായില്ല. 21 വയസില്‍ കാറപകടത്തില്‍ മരിച്ച തന്റെ സഹോദരനായ ജോഷ്വ അവെര്‍സാനൊവിന്റെ മുഖം ദാനം ചെയ്യാന്‍ തീരുമാനിച്ച ആ നിമിഷത്തെയോര്‍ത്ത് യുവതി കൃതാര്‍ത്ഥയായിരുന്നു. യുവതിയും റിച്ചാര്‍ഡ് നോറിസും തമമില്‍ കണ്ടതിന്റെ അപൂര്‍വകാഴ്ചകള്‍ ഒരു മണിക്കൂര്‍ നേരം ഫിലിമില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.
തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് അപകടത്തില്‍ ജോഷ്വ മരിച്ചതിനെ തുടര്‍ന്ന് നോറിസിന്റെ ജീവിതം മാറിമറിയുകായിരുന്നു. ജോഷ്വയുടെ മുഖം ദാനമായി നല്‍കാന്‍ കുടുംബം തീരുമാനിച്ചതിനെത്തുടര്‍ന്ന് നോറിസ് ചരിത്രത്തിലെ ഏററവും സങ്കീര്‍ണമായതും ചെലവേറിയതുമായ മുഖമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു. പല്ലുകള്‍, താടിയെല്ല്, നാക്ക് തുടങ്ങിയവ ജോഷ്വയില്‍ നിന്നും സ്വീകരിച്ചാണ് നോറിസ് തന്റെ മുഖം രക്ഷിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha