പാല്‍മീറയില്‍ ഐ.എസ് 20 പേരെ കൊലപ്പെടുത്തി
സിറിയയില്‍ ഇസ്ലാമിക് തീവ്രവാദികള്‍ പിടിച്ചെടുത്ത യുനെസ്‌കോയുടെ ലോക പൈതൃക നഗരമായ പാല്‍മീറയിലെ പൗരാണിക തീയറ്ററില്‍ 20 പുരുഷന്മാരെ തീവ്രവാദികള്‍ വധിച്ചു. പ്രദേശവാസികളുടെ കണ്‍മുന്നിലിട്ടാണ് ഇവരെ വെടിവച്ചുകൊന്നത്. കഴിഞ്ഞയാഴ്ചയാണ് പാല്‍മീറ ഐ.എസ് പിടിച്ചെടുത്തത്. ഇതിനു ശേഷം 240 പേരെ വകവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിലധികവും സൈനികരാണ്. 2000ല്‍ ഏറെ വര്‍ഷം പഴക്കമുള്ള നഗരം ഐ.എസ് നശിപ്പിക്കുമോ എന്ന ഭീതിയിലാണ് പുരാവസ്തു ഗവേഷകര്‍.നേരത്തെ ഇറാഖിലെ പൗരാണിക നഗരങ്ങള്‍ ഐ.എസ് നശിപ്പിക്കുകയും പുരാവസ്തു പ്രധാന്യമുള്ള സ്മാരകങ്ങള്‍ തച്ചുടയ്ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha