സൗദി ഷിയാ മോസ്‌കില്‍ വീണ്ടും ചാവേര്‍ ആക്രമണം; നാലു മരണം
കിഴക്കന്‍ സൗദി അറേബ്യയിലെ അല്‍ദമാമില്‍ ഷിയാ മോസ്‌കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ചാവേറും സുരക്ഷാഭടന്മാരും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരുക്കേറ്റു. അല്‍ അനൂദ് പള്ളിയുടെ പാര്‍ക്കിങ് ഗ്രൗണ്ടിനു സമീപമായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ ദമാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ത്രീവേഷം ധരിച്ചെത്തിയ ചാവേറാണ് സ്വയം പൊട്ടിത്തെറിച്ചത്. പ്രാര്‍ഥന തുടങ്ങിയ ഉടന്‍ കാറില്‍ ഇയാള്‍ ഇവിടെയെത്തുകയായിരുന്നു. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവേശന കവാടത്തില്‍ കാര്‍ തടഞ്ഞപ്പോഴായിരുന്നു പൊട്ടിത്തെറി. ജുമാ നമസ്‌കാരം കഴിഞ്ഞയുടനാണ് ബോംബ് പൊട്ടിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. പ്രാര്‍ഥന കഴിഞ്ഞിറങ്ങുന്ന വിശ്വാസികളെ ലക്ഷ്യമാക്കിയാണു ചാവേര്‍ എത്തിയതെന്നാണു സൂചന. സുന്നി വിഭാഗക്കാര്‍ കൂടുതലായുള്ള മേഖലയില്‍ ഒരാഴ്ചക്കുള്ളിലുണ്ടായ രണ്ടാമത്തെ സ്‌ഫോടനമാണിത്.കഴിഞ്ഞ 22ന് അല്‍ഖദീഹിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha