ഭീകരവാദ പട്ടികയില്‍ നിന്ന് അമേരിക്ക ക്യൂബയെ ഒഴിവാക്കി, നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി
ഭീകരവാദ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക ക്യൂബയെ ഒഴിവാക്കി. ഇരു രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി. ക്യൂബയ്ക്കുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിച്ചേക്കും. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന എംബസികളും തുറന്നുപ്രവര്‍ത്തിക്കും.
നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചത് കൊണ്ടാണ് ക്യൂബയെ ഭീകരത പിന്തുണക്കുന്ന ഭരണകൂടങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. 1982 ലാണ് അമേരിക്ക ക്യൂബയെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും കമ്യൂണിസ്റ്റ് സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു എന്നു ആരോപിച്ചായിരുന്നു ഇത്.
അടുത്തിടെയാണ് ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയത്. ക്യൂബയെ ഭീകരവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബറാക് ഒബാമ കഴിഞ്ഞ മാസം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha