800 വര്‍ഷമായ ഓക്‌സ്ഫഡ് സര്‍വകലാശാലയ്ക്ക് ആദ്യ വനിതാ വൈസ് ചാന്‍സിലര്‍
ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ ഓക്‌സ്ഫഡ് സര്‍വകലാശാലയ്ക്ക് ആദ്യമായി വനിതാ വൈസ് ചാന്‍സിലര്‍. എണ്ണൂറുവര്‍ഷത്തെ ചരിത്രത്തിനിടെ ഇതുവരെയും ഒക്‌സ്ഫഡ് സര്‍വകലാശാലയില്‍ സ്ത്രീ വിസിയുണ്ടായിട്ടില്ല. സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയുടെ പ്രിന്‍സിപ്പലും വിസിയുമായ പ്രഫ. ലൂയ്‌സ് റിച്ചാര്‍ഡ്‌സണ്‍ (56) അടുത്ത വര്‍ഷം ജനുവരിയിലാണു സ്ഥാനമേല്‍ക്കുക.
സുരക്ഷാപഠനവും ഭീകരവാദപഠനവുമാണ് ലൂയ്‌സ് റിച്ചാര്‍ഡ്‌സണിന്റെ മേഖല. 1230ലാണ് ഒക്‌സ്ഫഡ്‌സര്‍വകലാശാലയില്‍ ആദ്യത്തെ വിസി സ്ഥാനമേറ്റത്. നിലവില്‍ ഒക്‌സ്ഫഡില്‍ വിവിധ വിഭാഗങ്ങളിലായി 11 സ്ത്രീമേധാവികളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha