പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ 20 യാത്രക്കാരെ കൊലപ്പെടുത്തി
പാക്കിസ്ഥാനില്‍ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ 20 യാത്രക്കാരെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ബലൂചിസ്ഥാനിലെ മസ്തുംഗ് ജില്ലയില്‍ വച്ച് രണ്ടു ബസുകളിലായി സഞ്ചരിച്ചിരുന്ന 35 പേരെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവരെ മോചിപ്പിക്കാന്‍ സുരക്ഷ സേന നടത്തിയ ഏറ്റുമുട്ടലിനിടെ 20 യാത്രക്കാരെ ആയുധധാരികള്‍ കൊലപ്പെടുത്തുകയായിരുന്നു. ആറു യാത്രക്കാരെ സുരക്ഷ സേന രക്ഷപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ നിന്നു കറാച്ചിയിലേക്ക് പോകുകയായിരുന്നു ബസുകള്‍. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha