ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് ചാവേര്‍ സ്‌ഫോടനം: പോലീസുകാരന്‍ മരിച്ചു
പാക്കിസ്ഥാന്‍-സിംബാബ്‌വെ മത്സരം നടന്ന ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് ചവേര്‍ ബോംബാക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ചാവേറായി എത്തിയ ആളെ പോലീസ് ഗ്രൗണ്ടിനു പുറത്തു തടഞ്ഞതിന് പിന്നാലെ ഇയാള്‍ പൊട്ടിതെറിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ എസ്‌ഐ മരിച്ചു. സിംബാബ്‌വെ-പാക്കിസ്ഥാന്‍ രണ്ടാം ഏകദിനം വെള്ളിയാഴ്ച ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha