ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയുടെ ബിക്കിനി ഫോട്ടോകള്‍ പുറത്ത്
പ്രമുഖരുടെ ഉള്ളറരഹസ്യങ്ങള്‍ തേടിക്കണ്ട് പിടിച്ച് ബ്രിട്ടീഷ് മാധ്യമങ്ങല്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുമുണ്ട്. ഇപ്പോഴിതാ മാദ്ധ്യമങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഭാര്യ സാമന്ത കാമറോണിന്റെ നേരെയാണ് തിരിഞ്ഞിരിക്കുന്നത്. ഇതിന്റെ ഭാഗമായി അവരുടെ ബിക്കിനിയിട്ട ഗ്ലാമറാസായ ഫോട്ടോകളടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.
പൊതുതെരഞ്ഞെടുപ്പ് പ്രചാരണാര്‍്ത്ഥം കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമന്ത തന്റെ ഭര്‍ത്താവിന്റെ സഹായിയായി രാജ്യത്തുടനീളമുള്ള യാത്രയിലായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. കാര്യമൊക്കെ ശരി തന്നെ..പക്ഷേ ഈ തിരക്കിനിടെ സാമന്ത എങ്ങനെയാണ് ഇബിസയിലെ സ്പാനിഷ് പാര്‍ട്ടി ഐസ്ലാന്‍ഡില്‍ ചെലവഴിക്കാന്‍ സമയം കണ്ടെത്തിയെതെങ്ങനെ...? എന്ന ചോദ്യം ചോദിച്ചാണ് ചില മാദ്ധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. വെറുതെ ചോദ്യം ചോദിക്കുകയല്ല അവര്‍ ഈ ഐസ്ലന്‍ഡില്‍ ഹോളിഡേ ആഘോഷിച്ചതിന്റെ ഗ്ലാമര്‍ പടങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ബിക്കിനി ധരിച്ച് നില്‍ക്കുന്ന സാമന്തയുടെ ഗ്ലാമര്‍ ചിത്രങ്ങളാണിവ. ഈ ഐസ്ലന്‍ഡിന്റെ തെക്ക്കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അപ്മാര്‍ക്കററ് റിസോര്‍ട്ടായ കാല നോവ ബീച്ചിലാണ് അവര്‍ ബിക്കിനി ധരിച്ച് പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനോഹരമായ ഭൗമഘടന, സ്വര്‍ണമണല്‍, തെളിഞ്ഞ കടല്‍ എന്നിവയാല്‍ മനോഹരമായ ഈ സ്ഥലം പ്രശസ്തമാണ്.
തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ രഹസ്യ ആയുധമായാണ് സാമന്തയെ ടോറി നയതന്ത്രജ്ഞര്‍ കണ്ടിരുന്നത്. 1960കളില്‍ ജോണ്‍ എഫ് കെന്നഡി അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് അവരുടെ ഭാര്യയായ ജാക്കി കെന്നഡിക്ക് വൈറ്റ് ഹൗസിലുണ്ടായത് പോലുള്ള സ്വാധീനം സാമന്തയ്ക്ക് ഡൗണിങ് സ്ട്രീററിലുണ്ടെന്നാണ് അവര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha