യുഎസില്‍ ഓരോ ദിവസം രണ്ടുപേരെ പൊലീസ് വെടിവച്ചു കൊല്ലുന്നു
യുഎസ് പൊലീസിന്റെ വഴിവിട്ട പോക്കിനെപ്പറ്റി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദ് വാഷിങ്ടണ്‍ പോസ്റ്റ് പത്രം. ഈ വര്‍ഷം ഇതുവരെ യുഎസില്‍ ദിവസം രണ്ടിലേറെപ്പേര്‍ പൊലീസിന്റെ തോക്കിന് ഇരയായിട്ടുണ്ടെന്നാണു കണ്ടെത്തല്‍. പൊലീസിന്റെ വെടിയേറ്റു മരിക്കുന്ന കറുത്ത വര്‍ഗക്കാരുടെ എണ്ണം വര്‍ധിച്ചത് യുഎസില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കു വഴിവച്ച പശ്ചാത്തലത്തിലാണു ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ 385 പേരാണു പൊലീസിന്റെ വെടിയേറ്റു മരിച്ചത്. യുഎസ് സര്‍ക്കാരിന്റെ കണക്കുകളെക്കാള്‍ ഏറെ ഉയര്‍ന്നതാണിത്. ചെറിയ സംഘര്‍ഷങ്ങളായി തുടങ്ങിയ സംഭവങ്ങള്‍ പൊലീസ് ഇടപെടലോടെ അക്രമാസക്തമായി കൊലപാതകങ്ങളിലേക്കു നയിച്ച സന്ദര്‍ഭങ്ങളാണേറെയും. പൊലീസ് വെടിയേറ്റു കൊല്ലപ്പെടുന്ന കറുത്ത വര്‍ഗക്കാരുടെ എണ്ണം മറ്റുള്ളവരുടേതിനെക്കാള്‍ മൂന്നിരട്ടിയാണ്. കൊല്ലപ്പെട്ടവരില്‍ ഏറെപ്പേരും കയ്യില്‍ തോക്കോ മറ്റ് ആയുധങ്ങളോ കരുതിയവരായിരുന്നെന്ന പ്രധാനപ്പെട്ട വസ്തുതയുമുണ്ട്. 16 ശതമാനം പേരുടെ കൈവശം ആയുധമില്ലായിരുന്നു.
കഴിഞ്ഞ വര്‍ഷം, മിസൂറിയിലെ ഫെര്‍ഗൂസണില്‍ പതിനെട്ടു വയസ്സുള്ള മൈക്കല്‍ ബ്രൗണ്‍ പൊലീസ് വെടിയേറ്റു മരിച്ചതുമുതല്‍ വംശീയ പ്രക്ഷോഭങ്ങളുടെ സ്ഥിരം വേദിയായി പല യുഎസ് നഗരങ്ങളും മാറി. ബാള്‍ട്ടിമോറില്‍ കഴിഞ്ഞ മാസം ഫ്രെഡീ ഗ്രേ എന്ന ചെറുപ്പക്കാരന്റെ മരണമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. വാഷിങ്ടണ്‍ പോസ്റ്റ് പത്രം ദേശവ്യാപകമായി കണക്കെടുപ്പു നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha