ക്യാന്‍സറിനെ മെരുക്കന്‍ മരുന്നുമായി ശാസ്ത്രലോകം, ഇമ്യൂണോത്തെറാപ്പി പരീക്ഷണം വന്‍ വിജയം
ക്യാന്‍സറിന് മരുന്ന് കണ്ടുപിടിച്ച് ശാസ്ത്രലോകം. വൈദ്യശാസ്ത്രത്തില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങളാണ് ഈ കണ്ടുപിടിത്തത്തിലൂടെ ഉണ്ടായത്. കീമോത്തെറാപ്പിക്ക് ശേഷം കാന്‍സര്‍ ചികിത്സയിലെ ഏറ്റവും ശ്രദ്ധേയമായ കാല്‍വെയ്പ്പാകും ഇത്. ഏതാനും മാസം മാത്രം ആയുസ് കല്‍പിക്കപ്പെട്ട രോഗികളിലാണ് ഇമ്യൂണോത്തെറാപ്പിയെന്ന ചികിത്സ പരീക്ഷിച്ച് വിജയം കണ്ടത്. ഈ രോഗികളില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുന്നു. കാന്‍സര്‍ ശരീരത്തെ ആക്രമിക്കുന്നതുപോലെ, ക്യാന്‍സര്‍ കോശങ്ങളെയും ട്യൂമറുകളെയും തിരികെആക്രമിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ചികിത്സാ രീതിയാണിത്.
ശ്വാസകോശ അര്‍ബുദത്തിനും ത്വക് അര്‍ബുദത്തിനുമെന്ന പോലെ, കിഡ്‌നി, ബ്ലാഡര്‍, കഴുത്ത്, തല, എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും ഇമ്യൂണോത്തെറാപ്പി ഫലപ്രദമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഇതേവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങളാണ് ഷിക്കാഗോയില്‍ നടക്കുന്ന ക്ലിനിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്.
മരണം ഉറപ്പിച്ച രോഗികളെ ഇമ്യൂണോത്തെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഉദാഹരണങ്ങള്‍ ഗവേഷകര്‍ എടു്തുകാട്ടുന്നു. ഇത്തരത്തില്‍ കാന്‍സര്‍ മുക്തരായവരില്‍ പലര്‍ക്കും പിന്നീട് യാതൊരു ചികിത്സയും ആവശ്യമില്ലെന്നും അവര്‍ പറയുന്നു. മറ്റുപലര്‍ക്കും കുറച്ചുകാലത്തേയ്ക്ക് തുടര്‍ചികിത്സ ആവശ്യമായി വരും.
കാന്‍സര്‍ ബാധിക്കുന്ന കോശങ്ങളെയും ട്യൂമറുകളെയും ആക്രമിച്ച് കൊല്ലുവാന്‍ പാകത്തിന്‍ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ചികിത്സയാണിത്. ശ്വാസകോശ അര്‍ബുദത്തെയും തൊലിപ്പുറത്തുള്ള കാന്‍സറിനെയും നേരിടാന്‍ ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു.കോടിക്കണക്കിന് മനുഷ്യരെ ഇതിനകം കൊന്നൊടുക്കിയ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ചികിത്സ അഞ്ചുവര്‍ഷത്തിനുള്ളില്‍ വ്യാപകമാക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കാന്‍സര്‍ ചികിത്സയില്‍ ലോകം വളരെ വലിയ മുന്നേറ്റമാണ് ഇമ്യൂണോത്തെറാപ്പിയിലൂടെ നടത്തിയിരിക്കുന്നതെന്ന് ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ പ്രൊഫസ്സര്‍ പീറ്റര്‍ ജോണ്‍സ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha