സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാന്‍ ജനക്കൂട്ടം രണ്ടുനില ബസ് എടുത്തുയര്‍ത്തി!
ഒത്തുപിടിച്ചാല്‍ മലയും പോരുമെന്നു പറയുന്നത് വെറുതേയല്ല. ലണ്ടനില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇരുനില ബസിനടിയില്‍പ്പെട്ട ഒരാളെ ഓടിക്കൂടിയവര്‍ ബസ് കൈയിലുയര്‍ത്തിയാണ് രക്ഷപെടുത്തിയത്!
വാള്‍ട്ട്ഹാംസ്‌റ്റോവിലെ ഹോയെ തെരുവിലൂടെ യൂണിസൈക്കിളില്‍ വന്ന 55 കാരന്‍ 212ാം റൂട്ട് നമ്പര്‍ ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടം കണ്ട് ഓടിക്കൂടിയവര്‍ക്ക് കാല് ബസിനടിയില്‍പെട്ട് കിടക്കുന്ന സൈക്കിള്‍ യാത്രികന്റെ ദയനീയ മുഖം അധികം കണ്ടുനില്‍ക്കാനായില്ല. അവര്‍ ഇരുനില ബസ് ഉയര്‍ത്തിപ്പിടിച്ച് അപകടത്തില്‍പ്പെട്ടയാളെ പുറത്തെടുത്തു!
അപകടത്തില്‍പെട്ടയാളുടെ കാലിലെ എല്ല് പുറത്തുവന്ന നിലയിലായിരുന്നു. പാരാമെഡിക്കുകള്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഇയാളെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha