ബെയ്ജിംഗില്‍ പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു
ചൈന നേരിടുന്ന കടുത്ത ആരോഗ്യ പ്രതിസന്ധി കണക്കിലെടുത്തു തലസ്ഥാനമായ ബെയ്ജിംഗില്‍ പൊതുസ്ഥലത്തെ പുകവലി സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചു. ഓഫീസുകള്‍, വിമാനത്താവളങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പോലും പുകവലി നിയമ വിരുദ്ധമായിരുന്നില്ല. അതിനാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്കു 10 യുവാന്‍ മുതല്‍ 200 യുവാന്‍ വരെ പിഴയൊടുക്കേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha