അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് പ്രതിസന്ധികള്‍ സൃഷ്ടിക്കരുതെന്ന് ഇന്ത്യക്ക് ചൈനീസ് ജനറലിന്റെ മുന്നറിയിപ്പ്
ഇന്ത്യയും ചൈനയുമായി ഉന്നതതല ചര്‍ച്ചകള്‍ നടക്കാനിരിക്കെ മുന്നറിയിപ്പുമായി ചൈനീസ് ജനറല്‍ രംഗത്തെത്തി. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കരുതെന്നാണ് ജനറലിന്റെ മുന്നറിയിപ്പ്. പ്രതിരോധമന്ത്രി എ.കെ ആന്റണി ചര്‍ച്ചകള്‍ക്കായി ചൈനയിലെത്താനിരിക്കെയാണ് ജനറലിന്റെ പ്രസ്‌താവന വന്നിരിക്കുന്നത്.
ഇന്ത്യ വാക്കിലും പ്രവൃത്തിയിലും ശ്രദ്ധിക്കണമെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മേജര്‍ ജനറല്‍ ലുവോ യുവാന പറഞ്ഞു. എന്തു പറയുന്നു എന്തു ചെയ്യുന്നുവെന്ന് അറിയണം. അതിര്‍ത്തിയില്‍ സമാധാനം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യക്കാണെന്നും, ചൈനയെ പ്രതിയോഗിയായി കണ്ട് സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും ലുവോ പറഞ്ഞുവച്ചു.
ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ചൈനാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എങ്ങനെ നോക്കി കാണുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മേജര്‍ ജനറല്‍ ലുവോ ഇങ്ങനെ പറഞ്ഞത്.
https://www.facebook.com/Malayalivartha