മലേഷ്യന്‍ വിമാനം കാണാതായ സംഭവം: നഷ്ടപരിഹാരം നല്‍കിത്തുടങ്ങി, തുക വെളിപ്പെടുത്തിയിട്ടില്ല
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരിലൊരാളുടെ രണ്ടു മക്കള്‍ക്കു നഷ്ടപരിഹാരം ലഭിച്ചു. മലേഷ്യന്‍ എയര്‍ലൈന്‍സിനും സര്‍ക്കാരിനുമെതിരായ നഷ്ടപരിഹാരക്കേസുകളില്‍ ആദ്യത്തേതാണു കോടതിക്കു പുറത്തു തീര്‍പ്പായത്. നഷ്ടപരിഹാരത്തുക വെളിപ്പെടുത്തിയിട്ടില്ല.
ബെയ്ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 370 കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിന് 239 യാത്രക്കാരുമായി കാണാതായത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്നുവീണിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല. വിമാനത്തിന് അപകടം സംഭവിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha