സ്വീഡനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു
സ്വീഡനില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച വൈകീട്ടാണു സംഭവം. രാഷ്ടപതി സുരക്ഷിതനാണെന്നും ആര്‍ക്കും പരുക്കില്ലെന്നും ഡല്‍ഹിയിലെ രാഷ്ട്രപതിഭവന്‍ അറിയിച്ചു. എന്നാല്‍ അപകടത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരുടെയും നില ഗുരുതരമല്ല.
സ്വീഡനിലെ ഉപ്‌സാല സര്‍വകലാശാലയിലെ ചടങ്ങില്‍ സംബന്ധിക്കാന്‍ പോവുകയായിരുന്നു രാഷ്ട്രപതി. സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരിയും ഭര്‍ത്താവ് ഡാനിയല്‍ രാജകുമാരനും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. വാഹനവ്യൂഹത്തില്‍ പിറകിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാലുകാറുകള്‍ ആയിരുന്നു രാഷ്ട്രപതിക്ക് അകമ്പടിയായി പോയിരുന്നത്. കൂടാതെ മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു. സര്‍വകലാശാലയിലെ പരിപാടിയില്‍ നിശ്ചയിച്ചപ്രകാരം പ്രണബ് മുഖര്‍ജി പങ്കെടുത്തു. സ്വീഡന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha