സ്‌നോഡന് അഭയം നല്‍കാന്‍ തയാറെന്ന് വെനസ്വേലയും, നിക്കരാഗ്വയും
അമേരിക്കയുടെ ചാരപ്രവര്‍ത്തനം പുറത്തുവിട്ട എഡ്വേഡ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറെന്ന് വെനസ്വേലയും, നിക്കരാഗ്വയും അറിയിച്ചു. സ്‌നോഡനെ അഭയാര്‍ഥിയായി സ്വീകരിക്കാന്‍ രാജ്യം ഒരുക്കമാണെന്നായിരുന്നു വെനിസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂരോയുടെ പ്രതികരണം. എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറാണെന്ന് നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഓര്‍ട്ടേഗയും വ്യക്തമാക്കിയത്.
തനിക്ക് അഭയം നല്‍കുന്നതില്‍ ആദ്യം അപേക്ഷിച്ച രാജ്യങ്ങളുടെ മറുപടി വൈകുന്ന സാഹചര്യത്തില്‍ ആറ് പുതിയ രാജ്യങ്ങളില്‍ കൂടി സ്‌നോഡന്‍ അപേക്ഷ നല്‍കിയതായി വിക്കിലീക്‌സ് വെളിപ്പെടുത്തി. നേരത്തെ 21 രാജ്യങ്ങളില്‍ സ്‌നോഡന്‍ അഭയം അഭ്യര്‍ഥിച്ചിരുന്നു.
സ്‌നോഡന്‍ ഇപ്പോഴും മോസ്‌കോ വീമാനത്താവളത്തില്‍ ഉണ്ടെന്നാണ് കരുതുന്നത്. അഭയിത്തിനായി സമീപിച്ച രാജ്യങ്ങളില്‍ ഇന്ത്യയടക്കമിള്ളവര്‍ അഭയം നല്‍കാന്‍ തയ്യാറായില്ല. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ സ്‌നോഡനെതിരെ അമേരിക്ക ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha