അടിക്കടി താമസസ്ഥലം മാറ്റി ദാവൂദ്: ഇപ്പോള്‍ പാക് അഫ്ഗാന്‍ അതിര്‍ത്തിയിലെന്ന്് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിംന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി വീണ്ടും പാക്കിസ്ഥാന്‍. ഇപ്പോള്‍ ദാവൂദ് പാക്കിസ്ഥാന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലേക്ക് താമസം മാറ്റിയെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ സംരക്ഷിക്കുന്നത് നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് പല തവണ ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ പാക്കിസ്ഥാന്‍ അത് അവഗണിച്ചിട്ടേ ഉള്ളൂ. ഏതായാലും ഇത്തവണ നിലപാട് കര്‍ശനമാക്കിയാണ് ബിജെപി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടാകുമോ എന്ന ഭയത്താല്‍ ഒളിത്താവളങ്ങള്‍ മാറിമാറി താമസിക്കുകയാണ് ദാവൂദ്.
വൈകാതെ ദാവൂദ് പാക്കിസ്ഥാന്‍ വിട്ട് മധേഷ്യയിലെ ഏതെങ്കിലും രാജ്യത്തേക്ക് പോയേക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മൈയ് 11ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലും ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ദാവൂദിനെതിരെ ഇന്ത്യ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് നിലനില്‍ക്കുന്നുണ്ട്. ദാവൂദിനെതിരായ എല്ലാ തെളിവുകളും പാക്കിസ്ഥാനും കൈമാറിയിരുന്നു. എന്നാല്‍ നിയമ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്ലെന്നും സിങ് വ്യക്തമാക്കിയിരുന്നു.
രണ്ടാഴ്ച മുന്‍പാണ് ദാവൂദ് പുതിയ താവളത്തിലേക്ക് താമസം മാറ്റിയത്. ദാവൂദിന്റെ ആറോളം ഒളിതാവളങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പുവരെ ദാവൂദ് കറാച്ചിയില്‍ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം അഫ്ഗാനപാക് അതിര്‍ത്തിയിലേക്ക് താവളം മാറ്റി. ദാവൂദിന് അഞ്ചോ ആറോ ഒളിതാവളങ്ങളുണ്ട്. പാക് അധികൃതരുടെ സഹായത്തോടെ ഊഴംവച്ച് ഇയാള്‍ ഈ താവളങ്ങളില്‍ മാറിമാറി താമസിക്കുകയാണ്. ഒരു താവളത്തില്‍ ഒരു മാസത്തില്‍ കൂടുതല്‍ തങ്ങുന്ന പതിവ് ദാവൂദിനില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha