ആദ്യജോലി കിട്ടിയത് 3 വര്‍ഷവും 1200 ജോലി അപേക്ഷകളും കഴിഞ്ഞപ്പോള്‍!
പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടു പടികളാണെന്നു പറയുന്നത് നാം എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാല്‍ സ്വന്തം ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുമ്പോള്‍ അവയില്‍ നിന്നും വീണ്ടും മുമ്പോട്ടുള്ള ശ്രമത്തിന് ഊര്‍ജ്ജമുള്‍ക്കൊള്ളാന്‍ എത്ര പേര്‍ക്കു കഴിയും?
വിജയം നേടുന്നതു വരെ ശ്രമിച്ചു കൊണ്ടേയിരിക്കാന്‍ അപൂര്‍വ്വം ചിലര്‍ക്കേ കഴിയൂ. അത്തരത്തിലൊരാളാണ് യുകെയിലെ ഹാര്‍ട്ടില്‍പൂളിലെ എമി ഫറോ എന്ന 24 കാരി.
നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കോളേജ് വിദ്യാഭ്യാസം. തുടര്‍ന്ന് ഒരു റസ്റ്റോറന്റിലും ചാരിറ്റി ഷോപ്പിലും ശമ്പളമില്ലാത്ത അപ്രന്റിസ് ആയി പരിശീലനവും നേടിയിരുന്നു. എന്നാല്‍ സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശു കൊണ്ട് ജീവിക്കണമെന്നാഗ്രഹിച്ച് ജോലി നേടാന്‍ ശ്രമമാരംഭിച്ചപ്പോള്‍ തിരിച്ചടികള്‍ മാത്രമാണ് കിട്ടിയത്.
ഓരോ ആഴ്ചയിലും നാല്പതോളം അപേക്ഷകള്‍ അയയ്ക്കാറുണ്ടായിരുന്നു. എന്നാലും ഒരിടത്തും തെരഞ്ഞെടുക്കപ്പെട്ടില്ല. ആഴ്ചകള്‍ , മാസങ്ങളായി മാറിയപ്പോഴും, ഇതുവരെ ഒരു ജോലിയും കിട്ടിയില്ലല്ലോ എന്ന് ഉത്കണ്ഠപ്പെട്ടില്ല എമി.
അപേക്ഷകള്‍ അയയ്ക്കുന്നതു കൂടാതെ തൊഴില്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി തന്റെ റസ്യൂമെ നല്‍കുവാനും ശ്രമങ്ങളാരംഭിച്ചു. അങ്ങനെ മൂന്നു വര്‍ഷമാണ് തൊഴില്‍ തേടി നടന്നത്. അപ്പോഴേയ്ക്കും 1200 ഓളം അപേക്ഷകള്‍ ജോലിയ്ക്കായി എമി അയച്ചു കഴിഞ്ഞിരുന്നു.
ഒടുവില്‍ ഫുള്‍ ടൈം ജോലി എന്ന എമിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡിന്റെ റസ്റ്റോറന്റുകളിലൊന്നിലാണ് ജോലി. തരക്കേടില്ലാത്ത ശമ്പളവും ഉണ്ട്. ഇപ്പോള്‍ സ്വന്തമായി വീടെടുത്ത് മാറാനുള്ള ഒരുക്കത്തിലാണ് എമി.
വിജയം നേടുന്നതുവരെ സ്ഥിരോല്‍സാഹത്തോടെ പരിശ്രമിച്ചു കൊണ്ടിരുന്ന എമി, മക്‌ഡൊണാള്‍ഡിന്റെ പരസ്യ വാചകത്തില്‍ പറയുന്ന അതേ സ്ഥിതിയിലാണ് ഇപ്പോള്‍ . അയാം ലവിംഗ് ഇറ്റ് എന്ന് !
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha