ഈജിപ്‌തില്‍ മുര്‍സി അനുകൂലികളും സൈന്യവും ഏറ്റുമുട്ടി; 26 മരണം
ഈജിപ്‌തില്‍ സ്ഥാനം നഷ്ടപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഇരുപത്താറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുര്‍സി അനുകൂല ഇസ്ലാമിക സംഘമായ മുസ്ലിംബ്രദര്‍ഹുഡ് ഈജിപ്‌തില്‍ ജനാധിപത്യം പുന:സ്ഥാപിക്കണമെന്നും,മുഹമ്മദ് മുര്‍സിയെ വീണ്ടും പ്രസിഡന്റ് ആക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്. മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രധാന നേതാക്കളെയെല്ലാം സൈന്യം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
മുര്‍സി ഭരണകൂടം ആദ്യവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ചരിത്രപ്രസിദ്ധമായ താഹിര്‍ ചത്വരം കേന്ദ്രീകരിച്ച് വീണ്ടും പ്രക്ഷോഭം തുടങ്ങിയത്. പ്രതിപക്ഷവും മുര്‍സി അനുകൂലികളായ മുസ്ലീം ബ്രദര്‍ഹുഡും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ രൂക്ഷമായതോടെയാണ് സൈന്യം 48മണിക്കൂറിന്റെ അന്ത്യശാസനവുമായി രംഗത്തെത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം സൈനിക അട്ടിമറിയിലൂടെയാണ് മുര്‍സിയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയത്.
2011ലാണ് പ്രസിഡന്റ് ആയിരുന്ന ഹൂസ്‌നി മുബാറക്കിനെ ജനകീയ സമരത്തിലൂടെ പുറത്താക്കി മുര്‍സി അധികാരത്തിലെത്തിയത്. എന്നാല്‍ പ്രതീക്ഷകളോടെ മുര്‍സിയെ തെരെഞ്ഞെടുത്ത ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ഇസ്ലാമിക ഭരണവും,സാമ്പത്തിക അരക്ഷിതാവസ്ഥയുമായിരുന്നു. ഇതോടെ ഈജിപ്‌ഷ്യന്‍ ജനത വീണ്ടും തെരുവിലിറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha