ചൈനയിലെ കപ്പല്‍ അപകടം; മരണസംഖ്യ 331 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ചൈനയില്‍ തിങ്കളാഴ്ച്ചയുണ്ടായ കപ്പലപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 331 ആയതായി റിപ്പോര്‍ട്ട്. തലകീഴായി മറിഞ്ഞ കപ്പല്‍ രക്ഷാപ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 456 യാത്രക്കാരുമായാണ് കപ്പല്‍ യാത്ര തുടങ്ങിയത്. ഇതില്‍ 14 പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. 111 പേരെ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗവും 60-70 ഇടയില്‍ പ്രായമുള്ളവരാണ്.
തിങ്കളാഴ്ചയാണു ചരക്കുകപ്പല്‍ മറിഞ്ഞത്. 2,200 ടണ്‍ കേവു ഭാരവും നാലുനിലകളുമുള്ള കപ്പല്‍ അതിസാഹസികമായാണു ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. കപ്പലിന് വലിയ കേടുപാടുണ്ടായിട്ടുണ്ട്. ചൈനയിലെ കിഴക്കന്‍ പട്ടണമായ നന്‍ജിങ്ങില്‍ നിന്നും തെക്ക് കിഴക്ക് പട്ടണമായ ചോങ്ക്വിങ്ങിലേക്ക് പോയ ഈസ്‌റ്റേണ്‍ സ്റ്റാര്‍ എന്ന കപ്പലാണ് മുങ്ങിയത്. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയില്‍ ഉണ്ടായ ചുഴലി മൂലമാണു കപ്പല്‍ മറിഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു. 11 ദിവസത്തെ യാത്രയ്ക്കായി പുറപ്പെട്ട കപ്പലാണ് യാത്ര തുടങ്ങി അധികം വൈകാതെ മറിഞ്ഞത്.
ചൈനയില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രികര്‍ ഉറങ്ങിക്കിടന്ന സമയത്താണ് കപ്പല്‍ മുങ്ങിയത്. അതിനാല്‍ പലര്‍ക്കും രക്ഷപെടാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. 149 ബോട്ടുകളും 3500 സൈനികരും 1700 അര്‍ധസൈനികരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha