ലോകത്ത് ആദ്യമായി തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്‍മവും വിജയകരമായി മാറ്റിവച്ച അപൂര്‍വ ശസ്ത്രക്രിയ പുതുയുഗത്തിലെ വൈദ്യശാസ്ത്ര നേട്ടങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ അധ്യായമാണ്.
തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്‍മവും വിജയകരമായി മാറ്റിവച്ചത് യുഎസിലെ ഓസ്റ്റിനില്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പറായ ജയിംസ് ബോയ്‌സെന്‍ (55)-ന് ആണ്.
പതിനഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞ മാസം 22നാണ് ഹൂസ്റ്റണ്‍ മെഥഡിസ്റ്റ് ഹോസ്പിറ്റലില്‍ നടന്നത് . ചെവിയില്‍നിന്നു രണ്ടര സെന്റീമീറ്റര്‍ മുകളില്‍ നെറുകയിലായി ഒരു തലയോട്ടിയെല്ലും അതിനോടു ചേര്‍ന്നുള്ള കോശങ്ങളും രക്തക്കുഴലുകളും ഡോക്ടര്‍മാര്‍ പുതുതായി വച്ചുപിടിപ്പിക്കുകയായിരുന്നു.
കിഡ്‌നിയും ആഗ്‌നേയഗ്രന്ഥിയും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍കൂടി ഒപ്പം നടന്നു. ബോയ്‌സെനിന്റെ പുതിയ \'തലയോട്ടി\'യുമായി ശരീരം പൊരുത്തപ്പെട്ടെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. മൈക്കല്‍ ക്ലെബുക് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha