മോഡി മാജിക്കില്‍ ബംഗ്ലാദേശ്, ഒറ്റ ചര്‍ച്ചയില്‍ 41 വര്‍ഷം പഴക്കമുള്ള അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം, 22 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജിയോടൊത്ത് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ 41 വര്‍ഷം പഴക്കമുള്ള അതിര്‍ത്തിന് പരിഹാരം. അതിര്‍ത്തിക്കരാറില്‍ ഒപ്പുവച്ച മോഡ ബംഗ്ലാദേശിന് രണ്ടു ബില്ല്യണ്‍ യു.എസ് ഡോളറിന്റെ ധനസഹായത്തോടൊപ്പം മറ്റു മേഖലകളിലെ സഹായവും വാഗ്ദാനം ചെയ്തു.മുമ്പ് വാഗ്ദാനം ചെയ്ത 800 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം ഉടനടി അനുവദിക്കുമെന്നും മോഡി അറിയിച്ചു. ടീസ്റ്റാഫെനി നദീജല തര്‍ക്കത്തില്‍ സംസ്ഥാനസര്‍ക്കാരുകളുടെ പിന്തുണയോടെ ഉചിതമായ പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോടൊത്ത് മോഡി സമുദ്രസംബന്ധമായ സഹകരണം, മനുഷ്യക്കടത്ത് തടയല്‍, വ്യാജ ഇന്ത്യന്‍ കറന്‍സി തടയല്‍ എന്നിവയടക്കം 22 ഉടമ്പടികളില്‍ ഒപ്പു വച്ചു.
തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് ഹസീന വാഗ്ദാനം ചെയ്തു. വടക്ക് കിഴക്കന്‍ ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ ഒളിത്താവളമാണ് ബംഗ്ലാദേശ്. അതിര്‍ത്തി വഴിയുള്ള ബസ് സര്‍വീസുകള്‍ക്കും 4600 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയങ്ങള്‍ക്കും തീരുമാനമായി. കൊല്‍ക്കത്ത-ഢാക്ക-അഗര്‍ത്തല, ഢാക്ക-ഷില്ലോംഗ്-ഗുവാഹതി പാതകളിലൂടെ രണ്ട് സര്‍വീസുകള്‍ക്കാണ് തീരുമാനമായത്.
വ്യാപാരവികസനത്തിനായി രണ്ട് പ്രത്യേക സാമ്പത്തിക മേഖലകള്‍ സജ്ജമാക്കുമെന്ന് ഹസീന വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള റോഡ്‌റെയില്‍വ്യോമജലഗതാഗതം, ട്രാന്‍സ്മിഷന്‍ ലൈനുകള്‍, പെട്രോളിയം പൈപ്പ് ലൈനുകള്‍, ഡിജിറ്റല്‍ ലിങ്ക് എന്നിവ ഊര്‍ജ്ജിതമാക്കുമെന്നും മോഡി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha