സിറിയയില്‍ സൈന്യത്തിന്റെ വ്യോമാക്രമണം: ആറു കുട്ടികള്‍ ഉള്‍പ്പെടെ 60 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമത നിയന്ത്രണത്തിലുള്ള അല്‍ ജനൂദിയിലെ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സിറിയയില്‍ ഇഡ് ലിബ് പ്രവിശ്യക്ക് പടിഞ്ഞാറാണ് അല്‍ ജനൂദിയ. ഈയടുത്താണ് ഈ പ്രദേശം വിമതരുടെ പിടിയിലായത്. മറ്റ് പ്രദേശങ്ങളില്‍നിന്ന് രക്ഷപ്പെട്ടു വരുന്നവര്‍ താമസിക്കുന്ന ഇടമാണിത്. ഇവിടെയുള്ള മാര്‍ക്കറ്റില്‍ സിവിലയന്‍മാര്‍ക്കു നേരെയാണ് ആക്രമണം നടന്നതെന്ന് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് ചെയ്തു. ബോംബാക്രമണത്തിനിടെ ആളുകള്‍ വിരണ്ടോടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്ള വീഡിയോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാറുകളും മൃതദേഹങ്ങളും തകര്‍ന്ന നിലയില്‍ മാര്‍ക്കറ്റിലും റോഡിലും ചിതറിക്കിടക്കുന്നു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha