ആതന്‍സില്‍ ഭൂകമ്പം; നാശനഷ്ടങ്ങളില്ല
ഗ്രീസിന്റെ തലസ്ഥാനമായ ആതന്‍സിന്റെ വടക്കന്‍ മേഖലയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രദേശിക സമയം പുലര്‍ച്ചെ 4.10 നായിരുന്നു ഭൂചലനം. ആതന്‍സില്‍ നിന്നും 83 കിലോമീറ്റര്‍ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുള്ളതായോ നാശനഷ്ടങ്ങളുള്ളതായോ റിപ്പോര്‍ട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha